Friday, Sep 18, 2026

ഇൽമിന്റെ മഹത്വം ഉലമാഇന്റെ കറാമത്ത് (ഭാഗം 2)

  admin   September 17, 2026   12 views
ഇൽമിന്റെ മഹത്വം  ഉലമാഇന്റെ കറാമത്ത്   (ഭാഗം 2)
ഇമാം ഷാഫിഈ പറഞ്ഞു:നിങ്ങൾ പറഞ്ഞതൊക്കെ വാസ്തവമാണ്.മറുപടി ഒന്ന്: നിങ്ങളുടെ ഭക്ഷണം ഹലാൽ ആണെന്ന് എനിക്ക് ഉറപ്പുണ്ട്. അതുകൊണ്ടാണ് നന്നായി കഴിച്ചത്.മാന്യന്മാരുടെ ഭക്ഷണം രോഗത്തിന് ശമനമാണ്.നിങ്ങളുടെ ഭക്ഷണം എനിക്കുള്ള ചികിത്സയാണ്.രണ്ട്:ഞാൻ ഇന്നലെ രാത്രി ഒരു പൊടി ഉറങ്ങിയിട്ടില്ല.ഈ കിടപ്പിൽ കിടന്നു കൊണ്ട് ഖുർആൻ-ഹദീസിൽ നിന്ന് എഴുപത്തിരണ്ട് മസ്അലകളാണ് ഞാൻ കണ്ടെത്തിയത്. അത്കൊണ്ട് നിസ്കരിക്കാൻ തീരെ സമയം കിട്ടിയില്ല.മൂന്ന്: ഉറങ്ങാത്തതുകൊണ്ടുതന്നെ എന്റെ വുളു മുറിഞ്ഞതുമില്ല. (الف قصة وقصة ٣٢٦) ഇൽമിന്റെ മഹത്വമാണ് മേൽ സംഭവത്തിലുള്ളത്.ചിലരെങ്കിലും ഉലമാക്കൾ ഇബാദത്ത് കുറഞ്ഞവരാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. നിസ്കാരവും ദിഖ്റും സ്വലാത്തും മാത്രമാണ് ഇബാദത്തെന്ന് കരുതിയത് കൊണ്ടാണത്. തുടരും, ഇന്‍ ശാ അല്ലാഹ്... അല്ലാഹു അഅ്ലം اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ وَبَارِكْ وَسَلِّمْ عَلَيْه
Share

Related Articles

View all →
Advertisement Advertisement