ശാദുലി മശാഇഖുമാരിൽ പ്രമുഖ പണ്ഡിതനും സൂഫിയുമായ മുഹമ്മദ് ഫാസി(ഖ.സ)തങ്ങളുടെ മകൻ ശംസുദ്ദീൻ ഫാസി(ഖ.സ)യുടെ മക്കളിൽ മൂത്ത മകനാണ് മുഹമ്മദ് ഇബ്രാഹിം ഫാസി(ഖ.സ).മഹാനവറുകളുടെ ഖലീഫയായി (1922)ൽ മക്കയിൽ നി…
ശാദുലി മശാഇഖുമാരിൽ പ്രമുഖ പണ്ഡിതനും സൂഫിയുമായ മുഹമ്മദ് ഫാസി(ഖ.സ)തങ്ങളുടെ മകൻ ശംസുദ്ദീൻ ഫാസി(ഖ.സ)യുടെ മക്കളിൽ മൂത്ത മകനാണ് മുഹമ്മദ് ഇബ്രാഹിം ഫാസി(ഖ.സ).മഹാനവറുകളുടെ ഖലീഫയായി (1922)ൽ മക്കയിൽ നിന്ന് വന്ന് മാഹി പൂഴിത്തലയിൽ താമസമാക്കിയ പ്രമുഖ പണ്ഡിതനും സൂഫിയുമായിരുന്നു സയ്യിദ് അബ്ദുൽ ഖാദർ മൗലാനാ മക്കി(ഖ.സ).അദ്ദേഹത്തിന്റെ മുരീദന്മാരിൽ പണ്ഡിതനൻമാരും സദാത്തീങ്ങളും ഉൾപ്പെടുന്നു. വടകര മുഹമ്മദ് ഹാജി,ശൈഖ് ഹസൻ ഹസ്രത്ത്(ഖ.സ),പതി അബ്ദുൽ ഖാദർ മുസ്ലിയാർ(ഖ.സ)അതിൽ പ്രമുഖരാണ്. ഒരുപാട് സ്ഥലങ്ങളിൽ മഹാനോർ ശാദുലി ഹള്റ സ്ഥാപിക്കുകയും അനേകം ജനങ്ങളെ ആത്മീയതയുടെ പാന്താവിലേക്ക് നയിക്കുകയും ചെയ്തിട്ടുണ്ട്.സയ്യിദ് കോയമ്മ തങ്ങൾ, സയ്യിദ് ഹബീബ് തങ്ങൾ,താജുദീൻ അബ്ദുറഹ്മാൻ മുസ്ലിയാർ കമ്പിൽ,ക്ലാപ്പന ഉസ്താദ് കൊച്ചി തുടങ്ങിയവർ അദ്ദേഹത്തിന്റെ ഖലീഫമരാണ്.1390 സഫർ എട്ടാം രാവ് മഹാനവറുകൾ ഈ ലോകത്തോട് വിട പറഞ്ഞു. മാഹി പൂഴിത്തലയിലെ മഹാനവറുകളുടെ വീടിന്റെ മുൻവശത്താണ് മഖ്ബറ സ്ഥിതി ചെയ്യുന്നത്.