Alqutubul Ghouz Syed Abulhasan Shaduli (RA)
April 14, 2023
ജീവിതത്തിൽ എക്കാലവും മറക്കാനാവാത്ത മുഖമാണ് ശൈഖുന ഉസ്താദ്. ശൈഖുനായുടെ വാക്കുകളിൽ കരുണയുണ്ടായിരുന്നു, പുഞ്ചിരിയിൽ പ്രചോദനവും മൗനത്തിൽ മാന്യതയും. ഒരു മുദരിസ് മാത്രമല്ല, നല്ലൊരു പിതാവിനെ പോലെ എനിക്കെന്ത് വേണ്ടിയിരുന്നാലും തിരിച്ചറിയുകയും നിർദേശിക്കുകയും ചെയ്തവരാണ് കണ്ണൂരിൽ NIET കോളേജിൽ എഞ്ചിനീയറിംഗിന് പഠനം നടത്തുമ്പോൾ പെട്ടെന്നുള്ള ആഗ്രഹമായിരുന്നു ദർസ് പഠനം...! പ്രായം 21വയസ്സ്.... പഠിച്ചു വലിയ പണ്ഡിതനാകാനൊന്നും കഴിയില്ലെന്നറിയാം. എങ്കിലും ജീവിത ശൈലിയിൽ മാറ്റങ്ങൾ ഉണ്ടാവണം അഞ്ച് വഖത്ത് നിസ്കാരം മുറപോലെ നിസ്കരിക്കരിക്കണം, നല്ല സ്വഭാവത്തിനുടമയാകണം, ജീവിതത്തിൽ സത്യം മാത്രം പറയണം, എല്ലാവരോടും സ്നേഹത്തോടെ പെരുമാറണം..തുടങ്ങിയ ലക്ഷ്യമാണ് ദർസ് പഠനം കൊണ്ട് ആഗ്രഹിച്ചത്. ദർസിന്റെ തുടക്കം ബഹമാനപ്പെട്ട മാണിയൂർ ബഷീർ ഫൈസി ഉസ്താദിൽ നിന്ന്.. ദിവസവും സുബ്ഹിക്ക് ഒരല്പനേരം ക്ലാസുണ്ടാകും.. നല്ല തഫ്‌ഹീമോട് കൂടിയ ക്ലാസ്സ്.... ഇത് കൊണ്ടൊന്നും ദർസിന്റെ മാധുര്യം നുകരാൻ കഴിയുന്നില്ല പള്ളി ദർസിൽ പോയി പഠിക്കുക തന്നെ വേണമെന്നു മനസ്സ് ദിവസവും മന്ത്രിച്ചു കൊണ്ടേയിരിക്കും.. നാട്ടിലെ ഉസ്താദായ ബഹുമാനപ്പെട്ട ഒ.ടി.എ അസീസ് ഫൈസി ഉസ്താദിനോട് കണ്ണൂരിൽ ദർസ് പഠിക്കാൻ പറ്റിയ പള്ളി യുണ്ടോന്ന് അന്വേഷിച്ചു.. കണ്ണൂർ കാമ്പസാർ പള്ളിയിൽ എന്റെ ഉസ്താദ് ദർസ് ഈ വർഷം ആരംഭിക്കുന്നുണ്ട് നീ അവിടെ പൊയ്ക്കോ... എന്ന് ഒ ടി ഉസ്താദ് നിർദേശിച്ചു. 21വയസ്സിൽ, ദർസ് പഠനം ആരംഭിച്ചപ്പോൾ, അതുവരെ ഹൃദയതലത്തിൽ നിലനിന്നിരുന്ന സ്വപ്നങ്ങൾക്ക് ശൈഖുനാ അബ്‌ദുൾ ശുക്കൂർ ഉസ്താദ് ജീവൻ നല്കുകയായിരുന്നു ഉസ്താദിന്റെ കീഴിൽ പഠിക്കാനായത് ഏകദേശം ഒന്നര വർഷം മാത്രമായിരുന്നെങ്കിലുംആ കൊച്ചു കാലയളവു തന്നെ പകരം വയ്ക്കാനാകാത്ത നന്മയും ആത്മീയ സ്വാധീനവുമാണ് എന്റെ ജീവിതത്തിൽ പ്രതിഷ്ഠിച്ചത്. ഉസ്താദിന് ഖിദ്മത്ത് ചെയ്യാൻ എനിക്ക് ലഭിച്ച അവസരം, ഒരു വലിയ ഇലാഹിയായ സമ്മാനമായി ഞാൻ കണക്കാക്കുന്നു. അൽഹംദുലില്ലാഹ്... ഒരു ദിവസം... വിശ്രമിക്കാനായി കിടക്കുമ്പോൾ, ഉസ്താദ് പറഞ്ഞു: “ത്വാഹാ, അസറിന്റെ സമയമാകുമ്പോൾ എന്നെ വിളിക്കണം… നീ എന്നെ വിളിക്കണമെങ്കിൽ നീ ഉറങ്ങാതിരിക്കണം ഇവിടെ…നീ എന്റെ ഖാ ദിമല്ലേ... " ഉറങ്ങുന്ന ശൈഖുനയുടെ പ്രകാശ പൂരിതമായ മുഖം നോക്കിക്കൊണ്ട് ഞാൻ ഉറങ്ങാതെ ഇരുന്നു. സുബ്ഹാനല്ലാഹ്. ഉസ്താദ് ഉറങ്ങിയ ആ നിമിഷങ്ങളിൽ ദിക്റിലായി ചുണ്ടുകൾ ചലിച്ചു കൊണ്ടിരുന്നു — ആ ദൃശ്യം ഇന്നും എന്റെ ഹൃദയത്തിൽ തെളിഞ്ഞ് നിൽക്കുന്നു. ഒരിക്കൽ, ഒരു ചെറിയ കുട്ടി സഹപാഠികളോട് മോശമായി പെരുമാറിയപ്പോൾ, മറ്റ് കുട്ടികൾ അവനെക്കുറിച്ച് പരാതി പറഞ്ഞു. ഉസ്താദ് അവനെ വിളിച്ചു പറഞ്ഞു: “മകൻ, വിഷമിക്കണ്ട. വേഗം വുളൂഅ് ചെയ്ത് കിടന്നുറങ്ങിക്കോ…” ഒരു ശിക്ഷയുടെ പകരം, ഹൃദയത്തിൽ പ്രതീക്ഷയുടെ സൂര്യപ്രകാശം നൽകുന്ന വാക്കുകൾ.! ഒരിക്കൽ, കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ സമീപത്തുള്ള പള്ളിയിൽ ഇമാമത്തിന് പോകേണ്ടി വന്നു. ദർസ് പഠനസമയം നഷ്ടപ്പെടുത്തരുതെന്ന് നിരന്തരം ഉസ്താദ് ഉപദേശിക്കാറുണ്ടായിരുന്നു. ആയതിനാൽ നിസ്കാരം കഴിഞ്ഞ ഉടനെ ഞാൻ ദർസിലേക്ക് മടങ്ങി. പിന്നീട്, പള്ളിയിലെ ലൈറ്റുകൾ ഓഫാക്കാതെയാണ് ഇവിടത്തെ മുതഅല്ലിം മടങ്ങിയതെന്ന് പരാതിപ്പെട്ടു കൊണ്ട് ദേഷ്യത്തോടെ ശൈഖുനയുടെ അടുക്കൽ വന്നയാളെ കുറച്ചു സമയം കൊണ്ട് സമാധാനിപ്പിക്കുകയും ഉസ്താദിന്റെ കൈ മുസാഫഹത് ചെയ്ത് പൊരുത്തം വാങ്ങി പുഞ്ചിരിയോടെ ചിരിച്ചുകൊണ്ട് അയാൾ മടങ്ങിപോകുന്ന കാഴ്ച മനസ്സിൽ ഇന്നും മായാതെ കിടക്കുന്നു...
“ത്വാഹാ, അസറിന്റെ സമയമാകുമ്പോൾ എന്നെ വിളിക്കണം… നീ എന്നെ വിളിക്കണമെങ്കിൽ നീ ഉറങ്ങാതിരിക്കണം ഇവിടെ…നീ എന്റെ ഖാ ദിമല്ലേ... " ഉറങ്ങുന്ന ശൈഖുനയുടെ പ്രകാശ പൂരിതമായ മുഖം നോക്കിക്കൊണ്ട് ഞാൻ ഉറങ്ങാതെ ഇരുന്നു. സുബ്ഹാനല്ലാഹ്. ഉസ്താദ് ഉറങ്ങിയ ആ നിമിഷങ്ങളിൽ ദിക്റിലായി ചുണ്ടുകൾ ചലിച്ചു കൊണ്ടിരുന്നു...
അവിടെത്തെ ഹദീസ് ക്ലാസുകൾ…ഹൃദയസ്പർശമായിരുന്നു.. ഒരു ദിവസം നിലവിൽ ബഖിയാത്തിൽ ഹസ്രതായി ഖിദ്മത്ത് ചെയ്യുന്ന സാജിർ ഹസ്രത്തിന്റെ മുന്നിൽ വെച്ച് എന്നോട് നീ ബാഖിയത്തിൽ പോകണം നിയ്യത്ത് വെക്കൂ…ബാക്കിയൊക്കെ അല്ലാഹു പഠിപ്പിക്കും 🥹 ഉമ്മയോട് ദുആ ചെയ്യാൻ പറയണം.. എന്നൊക്കെ ശൈഖുന ഉപദേശിച്ചു....” ശൈഖുനയുടെ വാക്കുകൾ എന്റെ മനസ്സിൽ ഒരു ദിശാനിർദ്ദേശമായി പതിഞ്ഞു. ഉസ്താദിന്റെ വഫാത്തിന് ശേഷം ഉസ്താദ് ശരീഫ് ബാഖവി വേശാല യുടെ കീഴിൽ ദർസ് പഠനം തുടർന്ന്... ശൈഖുനയുടെ അതെ സ്വഭാവ സവിശേഷതകൾ ഉസ്താദിലും, ഞാൻ കണ്ടു അൽഹംദുലില്ലാഹ്...
ഉപരിപഠനത്തിനായി കേരളത്തിലെ ഒരു കോളേജിൽ പോകാൻ തീരുമാനിക്കുകയും, പിന്നീട് ദർസിന്റെ കാര്യത്തിൽ വലിയ ഇടപെടലുകളൊന്നും നടത്താത്ത എന്റെ ഉപ്പ ഫോണിൽ വിളിച്ചിട്ട് പറഞ്ഞു.. നീ ബാഖിയാത്തിൽ പോകണം..... വേറെ എവിടെയും പോകരുത്.. മറുപടി പറയാൻ നാവ് ചലിച്ചില്ല,ശൈഖുനയുടെ പഴയ വാക്ക് അത് ഉപ്പയിൽ നിന്നു വീണ്ടും കേൾക്കുകയാണ്...! ഉസ്താദിന്റെ വഫാത്തിന് ശേഷവും അവിടത്തെ തർബിയത് എനിക്ക് ലഭിച്ചിട്ടുണ്ടെന്നു ഉറപ്പിച്ചു പറയാൻ ഞാൻ ആഗ്രഹിക്കുന്നു... അവസാനമായി, ഒരു വെള്ളിയാഴ്ച രാവിലെ, പള്ളിയിൽ നിന്നും വീട്ടിലേക്കുള്ള യാത്രക്ക് മുന്നോടിയായി,പതിവിനു വിപരീതമായി ഉസ്താദ് എല്ലാവരോടും യാത്ര പറഞ്ഞു. ഒരു പുതപ്പ് ഒരു വിദ്യാർത്ഥിക്ക് നൽകി, “നന്നായി പഠിക്കണം” എന്നായിരുന്നു എല്ലാവരോടുമുള്ള അവസാന വാക്കുകൾ. അത് ശൈഖുനയുടെ അവസാന യാത്രയായിരിക്കും എന്ന് നമുക്ക് അറിയാനായില്ല... അവസാന നിമിഷം വരെ ഇൽമുമായി ബന്ധപ്പെടാൻ ശൈഖുനയ്ക്ക് ഭാഗ്യം ലഭിച്ചു....! അല്ലാഹുവിന്റെ കൃപയിൽ വിശ്രമിക്കുന്നു എന്റെ വന്ദ്യ ഗുരുനാഥൻ......! അല്ലാഹുവേ... ശൈഖുനയുടെ ദറജ ഉയർത്തികൊടുക്കണെ.. ശൈഖുനായോടപ്പം സ്വർഗത്തിൽ ഒരുമിച്ചു കൂടാൻ റബ്ബ് തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ